SignIn
Kerala Kaumudi Online
Friday, 10 July 2026 12.17 PM IST

മ​ണ്ണി​ടി​ച്ചി​ൽ​ ​ദു​ര​ന്തത്തിൽ ഒ​റ്റ​പ്പെ​ട്ട് ​ക​ള്ളാ​ടി ദുരിതമൊഴിയാതെ..

www
വ​യ​നാ​ട്,​ ​ക​ള്ളാ​ടി​ ​തു​ര​ങ്ക​പാ​ത​ ​മേ​ഖ​ല​യി​ലെ​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​കാ​ണാ​താ​യ​വ​ർ​ക്ക് ​വേ​ണ്ടി​ ​കു​ത്തി​യൊ​ലി​ക്കു​ന്ന​ ​ക​ള്ളാ​ടി​പ്പു​ഴ​യി​ൽ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​ഗ്നി​സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങൾ രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

മേപ്പാടി: കള്ളാടി തുരങ്ക നിർമ്മാണം നടക്കുന്നതിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് കള്ളാടി മേഖല ഒറ്റപ്പെട്ടു. തൊള്ളായിരംകണ്ടി, പുത്തുമല, ചുരൽമല പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പുറം ലോകവുമായി ബന്ധമില്ലാതെ കിടക്കുന്നത്. 1984 മുതൽ ഏഴ് പ്രാവശ്യമാണ് മേഖലയിൽ ദുരന്തമുണ്ടായത്. 2024ലെ ചൂരൽമല ഉരുൾപൊട്ടലാണ് വലിയ ദുരന്തം. 2019 ലെ പുത്തുമല ദുരന്തവും 1984 ലെ കരിമറ്റം എസ്റ്റേറ്റിലെ നൂറ് ഏക്കറിലുണ്ടായ ഉരുൾപൊട്ടലുമാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്. മണ്ണിടിച്ചിലിൽ മേഖലയിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ പൂർണ്ണമായി നിലച്ചു. മണ്ണിനടിയിൽപ്പെട്ട മൂന്ന് പേരുടെ മ‌ൃതശരീരങ്ങളാണ് കണ്ടെടുക്കാനായത്. കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മണ്ണിടിഞ്ഞ് വീണ മീനാക്ഷി പാലത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്തങ്കിലും മേഖലയിലേയ്ക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മേഖലയിൽ പെയ്യുന്ന കനത്തമഴയും കോടയും തെരച്ചിലിന് തടസമാകുന്നു. നിരവധി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പാലത്തിലെ ചളിയും മണ്ണും നീക്കം ചെയ്തത്. അപകടകരമായ നിലയിൽ റോഡിനോട് ചേർന്ന് കിടക്കുന്ന ചളിയും മണ്ണും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇന്നലെ നീക്കം ചെയ്തു. മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നവർക്ക് വേണ്ടിള്ള തരച്ചിൽ തുടരുന്നതിനാൽ രക്ഷപ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇതുവഴിയുള്ള എല്ലാ ഗതാഗതവും നിർത്തിവെച്ചു. ഇതോടെ മേഖലയിലെ ജനങ്ങൾ താമസ സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് കടക്കുന്നതിനുള്ള നിയന്ത്രണവും ശക്തമാക്കി. ദുരന്തമുണ്ടായ കള്ളാടിയിലേയും പരിസരപ്രദേശത്തെയും ആളുകളെ മേപ്പാടി പോളിടെക്കിനിക്കിലെ ക്യമ്പിലേയ്ക്ക് മാറ്റി. ഒറ്റപ്പെട്ടുകിടക്കുന്ന പുത്തുമല, ചൂരൽമലഭാഗത്തെ ജനങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ തുടർന്ന് വരുന്നു. ചൊവ്വാഴ്ച രാവിലെ 11.15 നാണ് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം നടക്കുന്ന കള്ളാടിയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. തുരങ്കത്തിനായി എടുത്തിട്ട മണ്ണിലേയ്ക്ക് സമീപത്ത് നിന്ന് കുത്തിയൊഴുകിയെത്തിയ മണ്ണും വെള്ളവും സമീപത്തുള്ള തൊഴിലാളികളുടെ ടെന്റുകളിലേയ്ക്കും റോഡിലേക്കും ഒലിച്ചെത്തിയായിരുന്നു ദുരന്തം. മീനാക്ഷിപാലത്തിലും പുഴയിലുമായി മണ്ണ് പതിക്കുകയായിരുന്നു.

ദു​ര​ന്ത​ങ്ങ​ൾ​ ​തു​ട​ർ​ക്കഥ

മേ​പ്പാ​ടി​:​ ​മ​ണ്ണി​ടി​ച്ചി​ൽ,​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ങ്ങ​ൾ​ ​മേ​പ്പാ​ടി​ ​മേ​ഖ​ല​യി​ൽ​ ​തു​ട​ർ​ക്ക​ഥ​യാ​വു​ന്നു.​ 1984​ ​മു​ത​ൽ​ ​ഏ​ഴ് ​പ്രാ​വ​ശ്യ​മാ​ണ് ​മേ​ഖ​ല​യി​ൽ​ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്.​ 2024​ലെ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ​വ​ലി​യ​ ​ദു​ര​ന്തം.​ 2019​ ​ലെ​ ​പു​ത്തു​മ​ല​ ​ദു​ര​ന്ത​വും​ 1984​ ​ലെ​ ​ക​രി​മ​റ്റം​ ​എ​സ്റ്റേ​റ്റി​ലെ​ ​നൂ​റ് ​ഏ​ക്ക​റി​ലു​ണ്ടാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലു​മാ​ണ് ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​ജീ​വ​ഹാ​നി​ ​സം​ഭ​വി​ച്ച​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​പോ​ളി​ ​ടെ​ക്നി​ക്ക് ​നി​ൽ​ക്കു​ന്നി​ട​ത്തും​ ​കാ​ന്ത​ൻ​പാ​റ​യി​ലും​ ​മ​ണ്ണി​ക്കു​ന്നി​ലും​ ​ചെ​റി​യ​ ​തോ​തി​ലു​ള്ള​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യി​ട്ടു​ണ്ട്.
മ​ണ്ണി​ടി​ച്ചി​ലി​ന് ​കാ​ര​ണ​മാ​യ​ത് ​തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​പ്ര​ദേ​ശ​ത്തെ​ ​പാ​റ​യി​ടു​ക്കി​ലൂ​ടെ​ ​ഒ​ലി​ച്ചി​റ​ങ്ങി​യ​ ​വെ​ള്ള​മാ​ണെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​പാ​റ​യി​ൽ​ ​നി​ന്ന് ​ഒ​ലി​ച്ച​ ​വെ​ള്ളം​ ​മ​ണ്ണി​ലേ​യ്ക്ക് ​ഒ​ന്നി​ച്ച് ​പു​റ​ത്തേ​യ്ക്ക് ​ത​ള്ളി​യ​താ​ണ് ​കൂ​ട്ടി​യി​ട്ട​ ​മ​ണ്ണ് ​നി​ര​ങ്ങി​ ​ഒ​ഴു​കാ​നി​ട​യാ​ക്കി​യ​ത്.​ ​തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ന്ന​ ​ക​മ്പ​നി​ ​വ​നം​വ​കു​പ്പി​ന്റെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​സ്ഥ​ല​ത്തെ​ ​പാ​റ​യ്ക്ക് ​സ​മീ​പം​ ​വ​രെ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​പാ​റ​യ്ക്ക് ​സ​മീ​പം​ ​സി​മ​ന്റ് ​ഇ​ട്ടി​രു​ന്നി​ല്ല.​ ​ഇ​വി​ടെ​ ​ഒ​ഴി​വാ​യി​ ​കി​ട​ക്കു​ക​യാ​ണ്.​ ​കി​ട​ങ്ങു​പോ​ലു​ള്ള​ ​ഈ​ ​ഭാ​ഗ​ത്തേ​യ്ക്കാ​ണ് ​പാ​റ​യി​ൽ​ ​നി​ന്നു​ള്ള​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന​ത്.​ ​ഈ​ ​വെ​ള്ളം​ ​കൂ​ട്ടി​യി​ട്ട​ ​മ​ണ്ണി​ലേ​യ്ക്ക് ​പ​തി​ച്ച​താ​ണ് ​മ​ണ്ണ് ​നീ​ര​ങ്ങി​പ്പോ​കാ​നും​ ​ദു​ര​ന്ത​ത്തി​നും​ ​ഇ​ട​യാ​യ​ത്.

ദു​ര​ന്ത​ത്തി​ന് ​പി​ന്നാ​ലെ
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൂ​ട്ട​പ്പ​ലാ​യ​നം

പി.​ഇ​ല്ല്യാ​സ്

മേ​പ്പാ​ടി​:​ ​ക​ള്ളാ​ടി​യി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​അ​തി​ഥി​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൂ​ട്ട​പ്പ​ലാ​യ​നം.​ ​കൈ​യി​ൽ​ ​കി​ട്ടി​യ​ ​വ​സ്തു​ക്ക​ളു​മാ​യി​ ​കു​ടും​ബ​സ​മേ​തം​ ​ദു​ര​ന്ത​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക്‌​പോ​കു​ന്ന​ ​നി​ര​വ​ധി​ ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ​ഇ​ന്ന​ലെ​ ​ക​ണ്ട​ത്.​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​യി​ൽ​ ​മാ​ത്രം​ 250​ഓ​ളം​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.​ ​സ​മീ​പ​ത്തെ​ ​തോ​ട്ട​ങ്ങ​ളി​ൽ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​വ​രും​ ​മേ​ഖ​ല​ ​വി​ട്ടു.​ ​ജാ​ർ​ഖ​ണ്ഡ്,​ ​ഒ​റീ​സ,​ ​ആ​സാം,​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ക​ളാ​ണ് ​ഭൂ​രി​ഭാ​ഗ​വും.​ ​കൂ​ടെ​ ​ജോ​ലി​ചെ​യ്ത​ ​മൂ​ന്നു​പേ​ർ​ ​മ​രി​ക്കു​ക​യും​ ​അ​ഞ്ചു​പേ​രെ​ ​കാ​ണാ​താ​വു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ക​ടു​ത്ത​ ​ഭ​യ​ത്തി​ലാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ.​ ​'​ഇ​നി​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ക്ക് ​വ​രി​ല്ല​'​ ​എ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​പ​ല​രും.​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​നി​ര​വ​ധി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഒ​റ്റ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​യാ​ണ് ​ഇ​വ​ർ​ക്ക് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​താ​ത്ക്കാ​ലി​ക​ ​ഷെ​ൽ​ട്ട​റു​ക​ളി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ചി​ല​ർ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റി.​ ​നി​ർ​മ്മാ​ണം​ ​നി​ല​ച്ച​തോ​ടെ​ ​ജോ​ലി​ ​ന​ഷ്ട​മാ​യ​തി​നാ​ൽ​ ​മ​റ്റ് ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ​മാ​റാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​പ​ല​രും.

ദു​ര​ന്ത​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ
ഒ​റ്റ​ക്കെ​ട്ടാ​യി​ ​രം​ഗ​ത്തി​റ​ങ്ങ​ണം​:​ ​കെ.​രാ​ജൻ

മേ​പ്പാ​ടി​:​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​എ​ല്ലാ​വ​രും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​സി.​പി.​ഐ​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​നേ​താ​വ് ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​ദു​ര​ന്ത​മേ​ഖ​ല​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​കാ​ണാ​താ​യ​വ​രെ​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​രി​ക്ക​ണം​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന.​ ​സം​ഭ​വ​ ​സ്ഥ​ല​ത്ത് ​തു​ട​ർ​ ​ദു​ര​ന്ത​ങ്ങ​ൾ​ ​ഇ​ല്ലാ​തി​രി​ക്കാ​ൻ​ ​കൃ​ത്യ​മാ​യ​ ​ആ​സൂ​ത്ര​ണ​വും​ ​ഇ​ട​പെ​ട​ലും​ ​ഉ​ണ്ടാ​ക​ണം.​ ​തു​ര​ങ്ക​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൂ​ട്ടി​യി​ട്ട​ ​മ​ണ്ണും​ ​മ​ല​യി​ടി​ഞ്ഞ് ​വ​ന്ന​ ​മ​ണ്ണും​ ​പ​ല​ ​ഭാ​ഗ​ത്താ​യി​ ​കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ​മാ​റ്റു​ന്ന​ ​പ്ര​ക്രി​യ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​മ​ണ്ണ് ​പൂ​ർ​ണ​മാ​യും​ ​മാ​റ്റു​ക​യോ​ ​തു​ട​ർ​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​ത്ത​ ​വി​ധ​ത്തി​ൽ​ ​സെ​റ്റി​ൽ​ ​ചെ​യ്യു​ക​യോ​ ​വേ​ണം.​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​ഴ​യി​ൽ​ ​മ​ണ്ണ് ​കു​തി​ർ​ന്നും​ ​ശ​ക്ത​മാ​യ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​ ​കൊ​ണ്ടും​ ​ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​ ​അ​ന്വേ​ഷ​ണ​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യും​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണം​ ​സ​മ​ഗ്ര​വും​ ​സു​താ​ര്യ​വും​ ​ആ​യി​രി​ക്ക​ണം.​ ​സം​ഭ​വ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളും​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ൽ​ ​വ​ര​ണ​മെ​ന്നും​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

എ​ട്ടാം​ ​വ​ള​വി​ൽ​ ​വി​ള്ളൽ

താ​മ​ര​ശ്ശേ​രി​:​ ​ചു​രം​ ​എ​ട്ടാം​ ​വ​ള​വി​ൽ​ ​റോ​ഡി​ന്റെ​ ​ഒ​രു​ ​വ​ശ​ത്ത് ​വി​ള്ള​ൽ​ ​രൂ​പ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഈ​ ​വ​ഴി​ ​ക​ട​ന്നു​പോ​കു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​o​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​റോ​ഡി​ന്റെ​ ​വ​ശ​ങ്ങ​ളി​ലെ​ ​ക​ല്ലു​കെ​ട്ടു​ക​ൾ​ ​പ്ര​ധാ​ന​പാ​ത​യി​ൽ​ ​നി​ന്ന് ​അ​ല്പം​ ​വേ​ർ​പെ​ട്ട​ ​നി​ല​യി​ലാ​ണ്.​ ​വി​ള്ള​ൽ​ ​രൂ​പ​പ്പെ​ട്ട​ ​റോ​ഡി​ലൂ​ടെ​ ​ഒ​രു​ ​വ​രി​യാ​യി​ട്ടാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​വു​ന്ന​ത്.​ ​വി​ള്ള​ലു​ള്ള​ ​ഭാ​​​ഗം​ ​പൊ​ലീ​സ് ​താ​ത്ക്കാ​ലി​ക​ ​ഡി​വൈ​ഡ​‍​ർ​ ​ഉ​പ​യോ​​​ഗി​ച്ച് ​ത​ട​ഞ്ഞി​ട്ടു​ണ്ട്.​ ​മ​ൾ​ട്ടി​ ​ആ​ക്സി​ൽ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഡ്രൈ​വ​ർ​മാ​ർ​ ​ഈ​ ​ഭാ​ഗ​ത്ത് ​പ്ര​ത്യേ​കം​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​രാ​ത്രി​ ​യാ​ത്ര​ക​ളി​ൽ​ ​ചു​രം​ ​വ​ഴി​ ​ക​യ​റി​യി​റ​ങ്ങു​ന്ന​ ​എ​ല്ലാ​ ​വാ​ഹ​ന​ങ്ങ​ളും​ ​ഈ​ ​ഭാ​ഗ​ത്ത് ​വേ​ഗ​ത​ ​കു​റ​ച്ച്,​ ​അ​തീ​വ​ ​ശ്ര​ദ്ധ​യോ​ടെ​ ​മാ​ത്രം​ ​ക​ട​ന്നു​പോ​ക​ണ​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

ചൂ​ര​ൽ​മ​ല​ ​ദു​ര​ന്ത​ത്തി​നി​ര​യാ​യ​ ​സ​ലാം​ ​സ​ഹാ​യ​വു​മാ​യി​ ​ക​ള്ളാ​ടി​ ​ദു​ര​ന്ത​മു​ഖ​ത്തേ​യ്ക്ക്

ക​ള്ളാ​ടി​:​ ​ചൂ​ര​ൽ​മ​ല​ ​ദു​ര​ന്ത​ത്തി​ൽ​ ​വീ​ടും​ ​മ​റ്റും​ ​ന​ഷ്ട​പ്പെ​ട്ട് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​ക​ഴി​യു​ന്ന​ ​നൗ​റീ​ൻ​ ​മ​ൻ​സി​ലി​ൽ​ ​സ​ലാം​ ​ഭാ​ര്യ​ ​സാ​ഹി​ന​യോ​ടൊ​പ്പം​ ​വീ​ണ്ടു​മെ​ത്തി​യ​ത് ​വീ​ട് ​നി​ൽ​ക്കു​ന്ന​ ​പ്ര​ദേ​ശം​ ​കാ​ണാ​നാ​ണ്.​ ​വീ​ട്ടി​ലെ​ത്തി​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​കേ​ട്ട​ത് ​ക​ള്ളാ​ടി​യി​ൽ​ ​മ​ണ്ണി​ടി​ഞ്ഞെ​ന്ന​ ​വാ​ർ​ത്ത​യാ​ണ്.​ ​മ​റ്റൊ​ന്നും​ ​ആ​ലോ​ചി​ച്ചി​ല്ല​ ​ഉ​ട​ൻ​ ​ക​ള്ളാ​ടി​ ​ദു​ര​ന്ത​മു​ഖ​ത്തെ​ത്തി​ ​സ​ഹാ​യ​വു​മാ​യി​ ​നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു.​ ​ചൂ​ര​ൽ​മ​ല​ ​ദു​ര​ന്ത​ത്തി​ൽ​ ​ച​ളി​യി​ൽ​ ​ഒ​ലി​ച്ചു​പോ​യ​ ​സ​ലാ​മി​നെ​ ​ആ​രെ​ല്ലാ​മോ​ ​ചേ​ർ​ന്ന് ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​ദു​ര​ന്ത​ത്തി​ൽ​ ​സ​ലാ​മി​ന്റെ​ ​ബ​ന്ധു​ക്ക​ളാ​യ​ 19​ ​പേ​ർ​ക്കാ​ണ് ​ജീ​വ​ഹാ​നി​ ​സം​ഭ​വി​ച്ച​ത്.​ ​ചൂ​ര​ൽ​മ​ല​ ​ദു​ര​ന്ത​ത്തി​ൽ​ ​വീ​ട് ​ന​ശി​ക്കു​ക​യും​ ​ആ​കെ​യു​ള്ള​ 34​ ​സെ​ന്റ് ​സ്ഥ​ലം​ ​വ​ൻ​പാ​റ​ക​ൾ​ ​വ​ന്ന് ​മൂ​ടി​കി​ട​ക്കു​ക​യും​ ​ചെ​യ്തി​ട്ടും​ ​ഫെ​യ്സ് ​വ​ണ്ണി​ൽ​ ​സ​ലാ​മി​ന് ​വീ​ട് ​ല​ഭി​ച്ചി​ല്ല.

അ​നാ​സ്ഥ​യു​ണ്ടെ​ന്ന​ ​ആ​രോ​പ​ണം
അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ

ക​ൽ​പ്പ​റ്റ​:​ ​ആ​ന​ക്കാം​പൊ​യി​ൽ​ ​-​ ​ക​ള്ളാ​ടി​ ​തു​ര​ങ്ക​പ്പാ​ത​യ്ക്ക് ​സ​മീ​പ​മു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പു​കാ​രു​ടെ​യും​ ​ക​രാ​റു​കാ​രു​ടെ​യും​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​ഭാ​ഗ​ത്ത് ​ഗു​രു​ത​ര​ ​അ​നാ​സ്ഥ​യു​ണ്ടെ​ന്ന​ ​ആ​രോ​പ​ണ​ത്തെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ,​ ​പൊ​തു​മ​രാ​മ​ത്ത് ​സൂ​പ്ര​ണ്ടിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​(​റോ​ഡ്സ്)​ ​എ​ന്നി​വ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ 15​ ​ദി​വ​സ​ത്തി​ന​കം​ ​സ​മ​ഗ്ര​മാ​യ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഓ​ഗ​സ്റ്റ് 14​ ​ന് ​ബ​ത്തേ​രി​ ​മു​ൻ​സി​പ്പ​ൽ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​കേ​സ് ​പ​രി​ഗ​ണി​ക്കും.​ ​കാ​ല​വ​ർ​ഷം​ ​ശ​ക്തി​ ​പ്രാ​പി​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​അ​വ​ഗ​ണി​ച്ച് ​നി​ർ​മ്മാ​ണം​ ​തു​ട​ർ​ന്ന​താ​ണ് ​അ​പ​ക​ട​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​ ​അ​ഡ്വ.​ ​വി.​ ​ദേ​വ​ദാ​സ് ​സ​മ​ർ​പ്പി​ച്ച​ ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ ​സ​ഹാ​യ​മാ​യി​ ​കു​ടും​ബ​ശ്രീ​യും​ ​ഹ​രി​ത​ക​ർ​മ​ ​സേ​ന​യും

മേ​പ്പാ​ടി​:​ ​ക​ള്ളാ​ടി​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റ്റി​യ​വ​ർ​ക്ക് ​സ​ഹാ​യ​മാ​യി​ ​കു​ടും​ബ​ശ്രീ​യും​ ​ഹ​രി​ത​ക​ർ​മ​സേ​ന​യും.​ ​മേ​പ്പാ​ടി​ ​ഗ​വ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്യാ​മ്പി​ൽ​ ​സ​ജ്ജ​മാ​ക്കി​യ​ ​ക​മ്മ്യൂ​ണി​റ്റി​ ​കി​ച്ച​ണി​ൽ​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ട്.​ ​കു​ടും​ബ​ശ്രീ​ ​സി.​ഡി.​എ​സി​ന്റെ​യും​ ​എ.​ഡി.​എ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക്യാ​മ്പി​ൽ​ ​പു​ന​ര​ധി​വ​സി​പ്പി​ച്ച​വ​ർ​ക്ക് ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​കൃ​ത്യ​മാ​യ​ ​ഇ​ട​പെ​ട​ലാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​ജി​ല്ലാ​ ​മി​ഷ​ൻ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​കെ.​പി​ ​ജ​യ​ച​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​ക്യാ​മ്പി​ലു​ള്ള​വ​ർ​ക്ക് ​മാ​ന​സി​ക​ ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​ക​മ്മ്യൂ​ണി​റ്റി​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ള്ളാ​ടി​ ​ദു​ര​ന്തം​:​ ​അ​പ​ക്വ​മാ​യ​ ​സ​മീ​പ​നം
സ്വീ​ക​രി​ക്ക​രു​തെ​ന്ന് ​മു​ഹ​മ്മ​ദ് ​റി​യാ​സ്

കോ​ഴി​ക്കോ​ട്:​ ​വ​യ​നാ​ട് ​ക​ള്ളാ​ടി​ ​ദു​ര​ന്ത​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​പ​ക്വ​മാ​യ​ ​സ​മീ​പ​നം​ ​സ്വീ​ക​രി​ക്ക​രു​തെ​ന്നും​ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും​ ​അ​ഡ്വ.​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എം.​എ​ൽ​എ.​ ​ക​രാ​റു​കാ​രോ​ട് ​മ​ണ്ണ് ​നീ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​നീ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ക​ഴി​യും.​ ​എ​ന്നി​ട്ടും,​ ​ഇ​തൊ​ന്നും​ ​ചെ​യ്യാ​തെ​ ​മ​ന്ത്രി​മാ​രും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ന​ട​ത്തു​ക​യാ​ണ്.​ ​ഓ​രോ​ ​മ​ന്ത്രി​യും​ ​കെെ​യൊ​ഴി​യു​ന്ന​ ​രീ​തി​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പ​രാ​തി​ക്കാ​ര​നാ​വു​ന്ന​ ​സ്ഥി​തി.​ ​മ​ണ്ണ് ​മാ​റ്റി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​മു​ഖ്യ​മ​ന്ത്രി​ക്കി​ല്ലേ​ ​?​ ​ഇ​രി​ക്കു​ന്ന​ ​ക​സേ​ര​യു​ടെ​ ​പ്രാ​ധാ​ന്യം​ ​തി​രി​ച്ച​റി​ഞ്ഞ് ​പ്ര​സ്താ​വ​ന​ക​ൾ​ ​ഇ​റ​ക്ക​ണം.​പോ​രാ​യ്മ​ക​ൾ​ ​പ​റ​യാ​നു​ള്ള​ ​സ​മ​യ​മ​ല്ല​ ​ഇ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL