SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

നീന്തൽ പരിശീലനം സംഘടിപ്പിച്ചു

photo
നന്മണ്ട അക്വാട്ടിക് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന നീന്തൽ പരിശീലന സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർത്ഥികൾ വിദ്യാ ബാലകൃഷ്‌ണനോടൊപ്പം

നന്മണ്ട: ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ എല്ലാവരും നീന്തൽ അഭ്യസിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. നന്മണ്ട അക്വാട്ടിക് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടിയുടെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല പാടിക്കര അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ പ്രേമലത, നീന ശശീന്ദ്രൻ, ഭാസ്കരൻ നായർ, എം.കെ. ചന്ദ്രൻ, പ്രഭാകരൻ എം. പ്രസംഗിച്ചു. നന്മണ്ട അക്വാട്ടിക് അക്കാദമി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും

അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി വി.വി. സുഹാസൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL