കുറ്റ്യാടി: ലേൺഫിഡൻസ് റെമഡിയൽ എഡ്യുക്കേഷൻ സെന്ററിന്റെ ഉദ്‌ഘാടനം പാറക്കൽ അബ്ദുള്ള എം.എൽ.എ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മുഖ്യാതിഥിയായി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, ലേൺ ഫിഡൻസ് സി. ഇ. ഒ സത്താർ മുനമ്പത്ത് വിഷയാവതരണം നടത്തി. ഉബൈദ് വാഴയിൽ, സി.വി മൊയ്തു, വി.പി മൊയ്തു, കെ.പ്രേമൻ, മൊയ്തു കണ്ണങ്കോടൻ, നാരായണൻ മാസ്റ്റർ വട്ടോളി, പി.ടി അശ്റഫ്, ബിജു വളയന്നൂർ, അഹമ്മദ് മൂന്നാംകൈ, ടി.സി സുനൈന പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |