കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഉച്ചയ്ക്ക് സ്ഥലം സന്ദർശിക്കും. ദുരന്തത്തിന്റെ കാരണം കണ്ടെത്തൽ, സംസ്ഥാനകേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. തുരങ്കപാത നിർമ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവയും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം സമിതി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി രാജേന്ദ്രൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർമിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), ജിയോടെക്നിക്കൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. ശ്രീവത്സ കൊളത്തായർ (എൻ.ഐ.ടി കർണാടക), സ്ട്രക്ചറൽ എൻജിനീയറിംഗ് വിദഗ്ധൻ ഡോ. എം മധു കാർത്തിക് (ഐ.ഐ.ടി പാലക്കാട്), ടണൽ എൻജിനീയറിംഗ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐ.ഐ.ടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിക്കാൻ ജില്ലയിലെത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |