കോഴിക്കോട്: സുഗന്ധവ്യഞ്ജന മേഖലയിലെ നൂതന സംരംഭകത്വത്തിനും കയറ്റുമതി കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകുന്നതിനായി കൊച്ചിയിലെ സ്‌പൈസസ് ബോർഡും ഐ.സി.എ.ആർ – ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ആസ്ഥാനമായുള്ള അഗ്വെഞ്ചർ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സ്പൈസസ് ബോർഡിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ആസ്പയർ സ്കീമിന്റെ ഇൻക്യൂബേഷൻ സെന്ററായി അഗ്വെഞ്ചർ ടി.ബി.ഐ പ്രവർത്തിക്കും. ബോർഡ് സെക്രട്ടറി എം.എസ്. മണിവണ്ണൻ, അഗ്വെഞ്ച്വർ ടി.ബി.ഐ സെക്രട്ടറി ഡോ. വി.കെ. സജേഷിന് ധാരണാപത്രം കൈമാറി. ഡോ. ആർ. ദിനേശ്, പ്രൊഫ. വി. പളനിമുത്തു, ഡോ. മിധു, ബി.എൻ. ഝാ, വി. വിജീഷ്‌ണ, കെ.എൽ. സനോജ്. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |