SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ഷൂട്ടൗട്ട് സംഘടിപ്പിച്ചു

img
സിംഫണി ഒഞ്ചിയം വെള്ളികുളങ്ങരയിൽ സംഘടിപ്പിച്ച തൂഫാൻ ഷൂട്ടൗട്ട് ചോമ്പാൽ എസ്.ഐ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: രണ്ട് പതിറ്റാണ്ട് കാലമായി കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സിംഫണി ഒഞ്ചിയം ലഹരിക്കെതിരെ വെള്ളികുളങ്ങരയിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നൂറിലേറെ കായിക താരങ്ങൾ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരം ചേമ്പാൽ പൊലീസ് എസ്.ഐ ഷമീൽ. പി.പി ഉദ്ഘാടനം ചെയ്തു. വടകര എക്സൈയിസ് പ്രിവൻ്റീവ് ഓഫീസർ ജയപ്രകാശ് ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തി. പരിപാടി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് സജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻ്റ് ജൗഹർ വെള്ളികുളങ്ങര, പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് പി, നിഷ കെ.പി പ്രസംഗിച്ചു. ശ്രീജിത്ത് പാറേമ്മൽ സ്വാഗതവും അഗിത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL