SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.07 AM IST

കർഷകമോർച്ച കൺവെൻഷൻ

news-
ജില്ല സെക്രട്ടറി രാജു തോട്ടിൻചിറ ഉദ്ഘാടനം ചെയ്യുന്നു.

തൊട്ടിൽപാലം: കാട്ടുമൃഗശല്യമുൾപ്പെടെയുള്ള പ്രതിസന്ധിയിൽ കഴിയുന്ന മലയോര കർഷകരുടെ ഭൂമി വില നൽകി സർക്കാർ ഏറ്റെടുക്കണമെന്ന് കർഷകമോർച്ച കാവിലുംപാറ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. റെജിസ്ട്രേഷൻ ചാർജ് വർദ്ധനവ് കാരണം വില നൽകി വാങ്ങാനാളില്ല, ഒരേക്കർ ഭൂമിക്ക് 4 ലക്ഷമാണ് വില. റജിസ്സ്റ്റർ ചെയ്യണമെങ്കിൽ രണ്ടര ലക്ഷം ഫീസ് ഉൾപ്പെടെ ചെലവാകും. കൺവെൻഷൻ ജില്ലാസെക്രട്ടറി രാജു തോട്ടുംചിറ ഉദ്ഘാടനം ചെയ്തു. യു.വി പത്മനാഭൻ , കെ.കെ അനൂപ് ,കെ.ടി രവീന്ദ്രൻ, വി ആർ രാജു, കെ.എസ് ബാലകൃഷ്ണൻ, കെ.പി അജി ജോയി പുളിക്കൽ, കെ.എസ് പ്രദീപൻ രജീഷ്, അനിതചന്ദ്രൻ, പുഷ്പ തോട്ടുംചിറ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL