കോഴിക്കോട്: പുത്തലത്ത് രാഘവൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന 45ാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പൂളാടിക്കുന്ന് എഫ്.സി.എസ്. ക്ലബ്ബിൽ ചേർന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും മത്സരാർത്ഥികളെത്തും. ഒക്ടോബർ 25ന് നടക്കാവ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് മത്സരങ്ങൾ നടക്കുക. അതിന് മുന്നോടിയായി ജില്ലാമത്സരങ്ങൾ പൂർത്തിയാക്കും. ഭാരവാഹികളായി കെ.ടി. വാസുദേവൻ (ചെയർമാൻ), ജാഫർ പൂമുക്കോത്ത് (വൈസ് ചെയർമാൻ), ബൈജു സി. (ജനറൽ കൺവീനർ), ഡോ. ലിജിഷ പുത്തലത്ത്, ഷീജ കൊല്ലോലത്ത്, ശ്രീധരൻ പി.കെ. (ജോയിന്റ് കൺവീനർമാർ), വിപിൻ വള്ളിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |