കുറ്റ്യാടി: ചുരംറോഡിൽ കഴിഞ്ഞ പത്തുവർഷക്കാലം ഓടിക്കൊണ്ടിരുന്ന പഴയ ബസുകൾ മാറ്റണമെന്ന് ട്രാൻസ്പോർട്ട് ഡമോക്രാറ്റിക്ക് ഫ്രണ്ട് (ഐ.എൻ.ടി.യു.സി) തൊട്ടിൽപാലം യൂണിറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. സത്യനാഥൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം പ്രകാശൻ അധ്യക്ഷത വഹിച്ചു. പക്രംതളം ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസിലെ നൂറിൽപരം യാത്രക്കാരെ ആത്മസംയമനത്തിലൂടെ രക്ഷിച്ച ഡ്രൈവർ എൻ.പി. സുധീഷിനെ ആദരിച്ചു. ഐ.എൻ.ടി.യു.സി നാദാപുരം റീജിയണൽ പ്രസിഡന്റ് കെ.ടി.കെ അശോകൻ, സി.പി ജിനചന്ദ്രൻ, പി.കെ. ബാബു, ടി.പി അനൂപ് കൃഷ്ണൻ, കെ.കെ സത്യൻ, കെ.മോഹനൻ, പ്രതീഷ്.സി, വി.പി.രാജീവൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |