മുക്കം: നഗരസഭകളുടെ വികസന പദ്ധതികൾക്കായുള്ള പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മുക്കം മുനിസിപ്പൽ കമ്മറ്റി നഗരസഭാ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ധർണ എൽ.ഡി.എഫ്.കൺവീനർ ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി. ചാന്ദ്നി അദ്ധ്യക്ഷയായിരുന്നു. ടി. വിശ്വനാഥൻ, ദിപു പ്രേമനാഥ്,. കെ. മോഹനൻ, ടി.കെ. സാമി, കെ.ടി. ബിനു എന്നിവർ പ്രസംഗിച്ചു. മാർച്ചിനും ധർണയ്ക്കും കെ.ടി. ശ്രീധരൻ, എൻ. ചന്ദ്രൻ, സി.എ. പ്രദീപ് കുമാർ, പി.ടി. ബാബു, കെപ്രജീഷ് ,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |