SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.07 AM IST

ആത്മീയസംഗമം നടത്തി --

kunnamangalamnews
കാരന്തൂർ മർകസിൽ നടന്ന അഹ്ദലിയ്യ ആത്മീയ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കുന്ദമംഗലം: കാരന്തൂർ മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഗമം മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ, അബൂബക്കർ സഖാഫി പന്നൂർ പ്രസംഗിച്ചുു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി കിടങ്ങയം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL