ബാലുശ്ശേരി: എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുന്നതിന് വേണ്ടി മുൻകൈയെടുക്കണമെന്ന് കെ.എസ്. കെ. ടി യു കിനാലൂർ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്. കെ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കിനാലൂർ ലോക്കൽ സെക്രട്ടറി എ. സി ബൈജു, എൽ.വി. വിലാസിനി, സ്വാഗതസംഘം കൺവീനർ പി. എൻ ഭരതൻ, കെ. പി സദാശിവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി. വി. നൗഫൽ (പ്രസിഡന്റ്), കെ.കെ. ചന്ദ്രൻ (വൈസ് പ്രസിഡന്റ്) വി. പ്രതിഭ (സെക്രട്ടറി), ബാബു (ജോ. സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |