SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു

prathishedham-
പ്രതിഷേധ പ്രകടനത്തിൽ നിന്ന്

​മുക്കം: സ്ത്രീകളെ അധിക്ഷേപിച്ച് മന്ത്രി സി.പി ജോൺ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

​ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് കേവലം സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവുമായ വാക്കുകൾ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തിന് തീരാക്കളങ്കമാണെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ​മുക്കം ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനം മഹിളാ അസോസിയേഷൻ ഏരിയാസെക്രട്ടറി അഡ്വ. കെ. പി ചാന്ദ്നി ഉദ്‌ഘാടനം ചെയ്തു. എ.ഐ.ഡി.ഡബ്ല്യു.എ ഏരിയാ കമ്മിറ്റി മെമ്പർമാരായ ഉഷാകുമാരി, ജോഷില, രജനി, സ്മിത പി.പി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL