SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

ഖാദിമേളയ്ക്ക് തുടക്കമായി

photo
ബാലുശ്ശേരി അറപ്പടിക ഖാദി ഷോറുമിൽ ഓണം ഖാദി മേള വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന അറപ്പീടിക ഖാദി ഷോറൂമിൽ ഓണം ഖാദിമേളയ്ക്ക് തുടക്കം. വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. അറപ്പീടിക റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജഫസീറ നൗഫലിന് ഉത്പ്പന്നങ്ങൾ കൈമാറി. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വൈശാഖ് കണ്ണോറ ആദ്യവിൽപ്പന നിർവഹിച്ചു. പ്രോജക്ട് ഓഫീസർ വി. ഷിബു, മുൻ വാർഡ് അംഗം ഷൈബാഷ് കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ടി.വി നീഷ്മ, ജൂനിയർ സൂപ്രണ്ട് ഷൈൻ ഇ. ജോസഫ് പ്രസംഗിച്ചു. എല്ലാ വസ്ത്രങ്ങൾക്കും 30 ശതമാനം റിബേറ്റ് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL