SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

sammelanam-
ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുക്കം നഗരത്തിലെ ശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണവും ശുചീകരണവും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി. നളേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ബാബു വെള്ളാരംകുന്നത്ത് പ്രവർത്തന റിപ്പോർട്ടും കെ. എം.റഫീഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സജീഷ് വയലത്ത്,കെ.പി. മുഹമ്മദ്,പി.ആർ. രഘുത്തമൻ,ബഷീർ.എൻ. കൈരളി സുൽഫി,ഗിരീഷ് സർവ്വം, സുരേന്ദ്രനാഥ്, നൗഷാദ്, ഷംസുദ്ദീൻ, ഉണ്ണി നാരായണൻ, ഷിബു,ഉനൈസ്, അജീഷ്, പി.ടി. ബാബു, ചെമ്പറ്റ ബാബു പ്രസംഗിച്ചു. പ്രസിഡന്റായി കെ. ടി. നളേശനേയും സെക്രട്ടറിയായി എൻ.സുരേന്ദ്രനാഥിനെയും ട്രഷററായി ചെമ്പറ്റ ബാബുവിനെയും തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL