SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു

prathishedham-
മുക്കം പിസി റോഡിൽ രൂപപ്പെട്ട കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചപ്പോൾ

മുക്കം: വർഷങ്ങളായി തുടരുന്ന മുക്കം പി.സി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥയ്ക്കെതിരെ നേരത്തേയും ജനരോഷമുണ്ടായിരുന്നു.

നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഓണം സീസൺ വരാനിരിക്കേ, മുക്കം നഗരത്തിൽ ഏറ്റവും തിരക്കുള്ള പി.സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാദ്ധ്യതയുമുണ്ട്. റോഡിലെ വലിയ കുഴി കൂടിയാകുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയും വ്യാപാരികളുടെ കച്ചവടത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്യുമെന്നും സമീപത്തുള്ള വ്യാപാരികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL