ബാലുശ്ശേരി: മണ്ഡലത്തിലെ വിവിധ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികളുടെ അവലോകനം വി.ടി സൂരജ് എം.എൽ.എ നടത്തി.
അതത് ഉന്നതികളിലും നഗറുകളിലും നേരിട്ടെത്തി ഗുണഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും നിർവഹണ കരാറുകാരുടെയും സംയുക്ത യോഗം ചേർന്ന് നിർദേശങ്ങളും പരാതികളും കേട്ടാണ് അവലോകനം നടത്തിയത്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തിയ്യകണ്ടി ഉന്നതി, പനങ്ങാടിലെ കോട്ടക്കുന്ന് ഉന്നതി,ബാലുശ്ശേരിയിലെ രാമയ്യ നഗർ, ഉള്ളിയേരിയിലെ നെല്ലിക്കുന്ന് ഉന്നതി എന്നിവിടങ്ങളിലാണ് യോഗം നടന്നത്. ബ്ലോക്ക് എസ്.സി ഡെവലപ്മെന്റ് ഓഫീസർ സതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത, മംഗൾദാസ് ത്രിവേണി, നാസർ ഉള്ളിയേരി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈശാഖ് കണ്ണോറ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |