നാദാപുരം: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് വന്നവർക്ക് ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പാറക്കടവിൽ നടന്ന കൺവെൻഷനിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പതാക കൈമാറി സ്വീകരിച്ചു. കെ.കെ. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, കെ.സുമിത, മഹമൂദ് പുളോള്ളതിൽ, എൻ.കെ. കുഞ്ഞികേളു, രാജീവ് പുതുശ്ശേരി, അബൂബക്കർ ഹാജി പൊന്നങ്കോട്ട്, ടി.പി. ബാലൻ ,കെ ചന്ദ്രിക,വസന്ത കരിന്ദ്രയിൽ, മഹമൂദ് പാട്ടൊന്റവിട,വള്ളിൽ അബ്ദുള്ള, ഫായിസ് ചെക്യാട്, കെ.ദ്വര,സഫിയ ചിറകോത്ത്, സി.പി. അഖിൽ,അൻസാർ കൊല്ലാടൻ, രാജൻ പുളിമ്പിലാവിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |