മേപ്പയ്യൂർ: വയോജന പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നത് തുടരണമെന്നും മുതിർന്ന പൗരന്മാരുടെ ട്രയിൻ യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫയർ അസോസിയേഷൻ കല്പത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബാബുരാജ് കെ.സി ഉദ്ഘാടനം ചെയ്തു. കെ.കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ വാലാണിക്കൽ പ്രവർത്തനറിപ്പോർട്ടും ആർ.വി. അബ്ദുള്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു ക്ലാരിയിൽ സുരേഷ് ഐഡി കാർഡ് വിതരണം ചെയ്തു. വിനിജ രാധാകൃഷ്ണൻ, രാജൻ വാലാണിക്കൽ, പി സുരേന്ദ്രൻ പ്രസംഗിച്ചു. ഭാരവാഹികൾ കെ.കെ. ദിവാകരൻ(പ്രസിഡൻ്റ് ), വി.കെ രാജൻ(സെക്രട്ടറി),വി.സി. ഭാസ്ക്കരൻ(ട്രഷറർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |