SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കർക്കടകവാവ്; ബലിയിടാൻ ആയിരങ്ങളെത്തും

bali-
ക​ർ​ക്ക​ട​ക​വാ​വി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​വ​ര​യ്ക്ക​ൽ​ ​ക​ട​പ്പു​റ​ത്ത് ​ന​ട​ന്ന​ ​ബ​ലി​ ​ത​ർ​പ്പ​ണം

കോഴിക്കോട്: പരേതാത്മാക്കളുടെ മോക്ഷത്തിനായി വിശ്വാസികൾ ഇന്ന് ബലി തർപ്പണം നടത്തും. ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലായി എല്ലാ ഒരുക്കങ്ങളും തയ്യാറായി. നദീതീരങ്ങളിലും കടൽത്തീരങ്ങളിലും പുലർച്ച മുതൽ പ്രത്യേക കാർമ്മികരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. കോഴിക്കോട് വരയ്ക്കൽ കടപ്പുറം, ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാൾ, വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം, പോർങ്ങോട്ടൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, പന്തീരാങ്കാവ് മണക്കടവ് ചാലിയാര്‍ തീര്‍ത്ഥ തീരം, കൊയിലാണ്ടി മൂടാടി ഉരുപുണ്ണ്യ കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കടലുണ്ടി വാക്കടവ്, വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രം (തൊടിയില്‍ കടപ്പുറം), വടകര ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഭഗവതി ക്ഷേത്രം, അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രം, കാക്കൂർ ആപ്പുറത്ത് പാലം കടവ്, കാരന്തൂർ ശ്രീഹരഹര മഹാദേവ ക്ഷേത്രം, പുതുപ്പാടി അമ്പലപ്പടി ശ്രീമഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ നാല് മുതൽ രാവിലെ 10 വരെ ബലിതർപ്പണം തുടരും. എല്ലായിടത്തും ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ഭിന്നശേഷിക്കാർക്കും താഴെയിരുന്ന് കർമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുവരാശ്രമം മേൽശാന്തി വേങ്ങേരി പ്രസൂൺ ശാന്തികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 95393 35204, 94477 57127, 98463 27667.

ഹി​ന്ദു​ ​ഐ​ക്യ​വേ​ദി​ ​വ​ര​യ്ക്ക​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ ​വേ​ദി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ർ​ക്കി​ട​ക​ ​വാ​വ് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​വ​ര​ക്ക​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ ​ഭൂ​മി​യിൽ വി​പു​ല​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​താ​യി​ ​സം​ഘാ​ട​ക​ർ​ ​അ​റി​യി​ച്ചു.​ ഇ​ന്ന​ലെ​ ​വെെ​കി​ട്ട് ​നാ​ലി​ന് ​ബ​ലി​ത​ർ​പ്പ​ണ​വും​ ​തി​ല​ഹോ​മ​വും​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ ​വ​രെ​ ചടങ്ങുകൾ ഉണ്ടാവും.

കര്‍ക്കടക വാവുബലി ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണമായി പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓർഡിനേറ്റര്‍ എ. ആതിര അറിയിച്ചു. പ്ലാസ്റ്റിക് കവറുകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും അറിയിച്ചു.

പി​തൃ​ത​ർ​പ്പ​ണ​ത്തി​ന് ​ ​ഒ​രു​ങ്ങി തി​രു​നെ​ല്ലി​

തി​രു​നെ​ല്ലി​:​ ​പി​തൃ​ത​ർ​പ്പ​ണ​ത്തി​ന് ​തി​രു​നെ​ല്ലി​ ​മ​ഹാ​വി​ഷ്ണു​ ​ക്ഷേ​ത്രം​ ​ഒ​രു​ങ്ങി.​ ​പാ​പ​നാ​ശി​നി​യി​ൽ​ ​ഇ​ന്ന് ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്തും.​ ​ഇ​തി​നു​ള​ള​ ​എ​ല്ലാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​യി.​ ​ഇ​ന്ന് ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​മ​ണി​ ​മു​ത​ൽ​ ​ഉ​ച്ച​ക്ക് ​ഒ​രു​ ​മ​ണി​വ​രെ​യാ​ണ് ​ച​ട​ങ്ങു​ക​ൾ.​ ​ക​ർ​മ്മം​ ​ചെ​യ്യാ​നാ​യി​ ​ഇ​ന്ന​ലെ​ ​സ​ന്ധ്യ​യോ​ടെ​ ​ത​ന്നെ​ ​വി​ശ്വാ​സി​ക​ൾ​ ​തി​രു​നെ​ല്ലി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്തി​ച്ചേ​ർ​ന്നു.​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​നാ​യി​ ​ഉ​ഷാ​ ​വി​ജ​യ​ൻ​ ​എം.​എ​ൽ.​എ,​ ​സ​ബ് ​ക​ള​ക്ട​ർ​ ​അ​തു​ൽ​സാ​ഗ​ർ,​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ഒ.​കെ.​വാ​സു,​ ​അ​സി.​ക​മ്മീ​ണ​ർ​ ​എ​ൻ.​കെ.​ബൈ​ജു,​ ​പൊ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സ്‌​പെ​ഷ്യ​ൽ​ ​മൊ​ബൈ​ൽ​ ​സ്‌​ക്വാ​ഡ് ​ഡി​വൈ.​എ​സ്.​പി.​ ​ഷ​ജു​ ​ജോ​സ​ഫ്എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​സം​ഘം​ ​ഇ​ന്ന​ലെ​ ​തി​രു​നെ​ല്ലി​യി​ലെ​ത്തി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.

ബ​ലി​ ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​കാ​ർ​മ്മീ​ക​ത്വം​ ​വ​ഹി​ക്കാ​നാ​യി​ ​പ​ത്ത് ​വാ​ർ​ദ്ധ്യാ​ന്മാ​രെ​ ​നി​യ​മി​ക്കും.​ ​ബ​ലി​സാ​ധ​ന​ ​വി​ത​ര​ണ​ ​കൗ​ണ്ട​റു​ക​ൾ​ ​പാ​പ​നാ​ശി​നി​ക്ക​ര​യി​ലു​ണ്ടാ​കും.​ ​കൂ​ടു​ത​ൽ​ ​വ​ഴി​പാ​ട് ​കൗ​ണ്ട​റു​ക​ൾ​ ​തു​റ​ക്കും.​ ​ക്ഷേ​ത്ര​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​മേ​ൽ​ശാ​ന്തി​ ​ഹെ​ഗ്ഡ​മ​ന​ ​ഇ.​എ​ൻ.​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​കാ​ർ​മ്മീ​ക​ത്വം​ ​വ​ഹി​ക്കും.​ ​ട്ര​സ്റ്റി​ ​പി.​ബി.​കേ​ശ​വ​ദാ​സ്,​ ​ദേ​വ​സ്വം​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​കെ.​പി.​സ​ജീ​വ​ൻ,​ ​മാ​നേ​ജ​ർ​ ​പി.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഒ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL