SignIn
Kerala Kaumudi Online
Thursday, 13 August 2026 2.41 AM IST

മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം

inaguration
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര ജില്ലാ ആശുപത്രിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ .എം ഷൈനി നിര്‍വഹിക്കുന്നു

കോഴിക്കോട്: ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം വടകര ജില്ലാ ആശുപത്രിയിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.എം.ഷൈനി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി. സരിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്‌സൽ ദിനാചരണ സന്ദേശം നൽകി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ദ്ധൻ ഡോ. ജിതേഷ് ബോധവത്കരണ ക്ലാസെടുത്തു. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബോധവത്കരണ സ്‌കിറ്റ്, പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL