കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി പി.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പി. ഭാസ്കരൻ നായർ, ടി.പി. ഉണ്ണിക്കുട്ടി, അബ്ദുള്ള മാനുടികയിൽ, സൈദുട്ടി ഹാജി ചെറയക്കാട്ട് , വി.എം അഹമ്മദ്, കണ്ണൻ ഒളവണ്ണ, അഡ്വ: ബോണി വർഗീസ്, , അബ്ദുൾ നാസർ ഖാൻ, വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. സ്വകാര്യ ആശുപത്രികളിൽ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |