SignIn
Kerala Kaumudi Online
Thursday, 13 August 2026 2.41 AM IST

വിളയിൽ ഫസീല അനുസ്മരണം

alikutti
ഗായിക വിളയിൽ ഫസീലയുടെ ഓർമ്മ ദിനം കുന്ദമംഗലം സി. കെ ആലിക്കുട്ടി ഉൽഘാടനം ചെയ്യുന്നു. അഹാനാ ഷറിൽ കൊണ്ടോട്ടി ,ശിഹാബ് മാറാട് , മൻസൂർ ഷാൻ വയനാട് സമീപം

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ടി.പി. അബ്ദുള്ള ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. പക്കർ പന്നൂർ മുഖ്യാതിഥിയായി. കവിയും ഗായകനുമായ അബു കാന്തപുരം, ബാപ്പു വെള്ളിപ്പറമ്പ്, ശിഹാബ് മാറാട്, റസാഖ് പരപ്പനങ്ങാടി, മൻസൂർ ഷാൻ വയനാട്, അഹാന ഷറിൽ കൊണ്ടോട്ടി എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വിളയിൽ ഫസീല ആലപിച്ച മാപ്പിളപ്പാട്ടുകൾ അവതരിപ്പിക്കുകയും ഒപ്പന അരങ്ങേറുകയും ചെയ്തു. ഫസീലയുടെ ജീവചരിത്രം സഹോദരൻ വിളയിൽ നാരായണൻ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL