കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ യുവാവിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെക്കൂടി ചേവായൂർ പൊലീസ് പിടികൂടി. കോഴിക്കോട് കുരുവട്ടൂർ സ്വദേശി അതുലിനെയാണ്(30) അറസ്റ്റ് ചെയ്തത്.
കണ്ണൂർ തില്ലങ്കേരി സ്വദേശി ജിഷ്ണു ജയനെ (26) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാലു പേരെക്കൂടി പിടികൂടാനുണ്ട്. ഇവരിൽ ഒരു യുവതിയുമുണ്ട്. മറ്റു പ്രതികളെ കുറിച്ചും വിവരം ലഭിച്ചതായാണ് സൂചന. ഇവരെയും വെെകാതെ പിടികൂടിയേക്കും. മെഡിക്കൽ കോളേജ് അസി. കമ്മിഷണർ പി. പ്രമോദിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം അന്വേഷണം ശക്തമാക്കി. മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ പടിഞ്ഞാറ്റു മുറിയിലെ വാടകവീട്ടിൽ വച്ച് നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |