SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ഔഷധക്കഞ്ഞി വിതരണം നടത്തി

lockel
രാമനാട്ടുകര​ അയ്യപ്പൻ എഴുത്തച്ഛൻ എ.യു.പി.ബി. സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി​യപ്പോൾ

രാമനാട്ടുകര: ആരോഗ്യ സംരക്ഷണത്തിന്റെയും പാരമ്പര്യ ഭക്ഷണശീലങ്ങളുടെയും പ്രാധാന്യം ​വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അയ്യപ്പൻ എഴുത്തച്ഛൻ എ.യു.പി.ബി. സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. കർക്കിടക മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.​ പാരമ്പര്യ ഭക്ഷണ രീതികളെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പ്ലാവിലയിലാണ് കഞ്ഞി കുടിച്ചത്. സ്കൂളിലെ പരിസ്ഥിതി - ഹെൽത്ത് ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാപകരായ ആശ പി.എം, നീന കെ, ആതിര ടി.പി, നീനു എസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL