കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷിക വിപണനമേള കുന്ദമംഗലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, സീന അശോകൻ, ധന്യ ബാബുരാജ്, ടി.സി. മുഹമ്മദ്, മൂസമൗലവി, ബബിത വിനോദ്, സി.വി.സംജിത്ത്, ബാബു നെല്ലൂളി, എം.പി. കേളുക്കുട്ടി, ഒ. ഉസ്സയിൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ സ്റ്റേജിലും പരിസരത്തുമായി 36 സ്റ്റാളുകളിലായി വിവിധ കാർഷിക ഉൽപ്പന്നങ്ങൾ, വിവിധയിനം തൈകൾ, കാർഷിക യന്ത്രങ്ങൾ, ഖാദി ഉത്പ്പന്നങ്ങൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |