SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ലഹരിക്കെതിരെ കാമ്പസുകൾ ജാഗ്രത പുലർത്തണം: സി.കെ.കാസിം എം.എൽ.എ

udhhhh-
കേ​ര​ള​ ​കൗ​മു​ദി​യും​ ​കൈ​ത​പൊ​യി​ൽ​ ​ലി​സാ​ ​കോ​ളേ​ജി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​വൊ​ള​ന്റി​യ​ർ​മാ​രും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​രോ​ഗ്യം​ ​ആ​ന​ന്ദം​ ​സെ​മി​നാ​റി​ർ​ ​സി.​കെ​ ​കാ​സിം​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൈതപ്പൊയിൽ: കേരള കൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം’ ബോധവത്ക്കരണ പരിപാടി കൈതപ്പൊയിൽ ലിസ കോളേജിൽ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് – ഹെൽത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കാമ്പസുകൾ ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ പറഞ്ഞു. ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ സംരക്ഷിക്കുകയും സമൂഹത്തിൽനിന്ന് ലഹരിയെ ഇല്ലായ്മ ചെയ്യുന്നതിനുമായി കൂട്ടായ പ്രവർത്തനം നടത്തേണ്ടത് ഓരോരുത്തരുടെയും ബാദ്ധ്യതയായി മാറിയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം. ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്. ലഹരിക്കെതിരെ കേരള കൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയനും ഗ്രാമസേവകനും സാംസ്കാരിക പ്രവർത്തകനുമായ പി. ചന്തു വാവാട്, താമരശ്ശേരി പുല്ലാഞ്ഞിമേട്ടിൽ ‘അമ്മ’ ഹോട്ടൽ ഉടമ പ്രേമൻ, കൈതപ്പൊയിൽ ‘സഫ ഓയിൽ മിൽ – കേര ഗോൾഡ് വെളിച്ചെണ്ണ’ ഉടമ അബ്ദുറഹിമാൻ (മമ്മി), താമരശ്ശേരി ‘ഫാഷൻ ടെക്’ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് എം.ഡി. നസീമ കുറ്റിക്കാട്ടൂർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ടി. ഷഫീഖ് അലി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. ലിസ കോളേജ് ഡയറക്ടർ റവ. ഡോ. ജിമ്മി ആക്കാട്ട് സ്വാഗതവും കേരളകൗമുദി ലേഖകൻ അഷ്റഫ് കൊടുവള്ളി നന്ദിയും പറഞ്ഞു. ലഹരിക്കെതിരായ സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL