SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

കണ്ണടക്കാരായി നമ്മുടെ കുഞ്ഞുങ്ങൾ

kids-
കണ്ണടക്കാരായി നമ്മുടെ കുഞ്ഞുങ്ങൾ

 മലയാളിക്കുട്ടികളിൽ 25 ശതമാനം പേർക്കും കാഴ്ചക്കുറവ്

കോഴിക്കോട്: കാഴ്ച മങ്ങൽ, തലവേദന, രാത്രിയിൽ കാണാൻ ബുദ്ധിമുട്ട്, ഹ്രസ്വദൃഷ്ടി, തിമിരം, ഗ്ലോക്കോമ തുടങ്ങിയവ വർദ്ധിച്ചതോടെ മലയാളികളിൽ കണ്ണട ഉപയോഗം വർദ്ധിക്കുന്നു. മൂന്ന് വയസിനു മുകളിലെ കാൽഭാഗം പേരും കാഴ്ചപ്രശ്നം അനുഭവിക്കുന്നതായി ഇന്ത്യൻ ജേർണൽ ഒഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഒഫ്‌‌‌ത്താൽമോളജിയുടെ 2024ലെ കണക്കുകൾ പറയുന്നു. ദൂരക്കാഴ്ചക്കുറവാണ് (മയോപ്പിയ)​ കുട്ടികളിൽ കൂടുതൽ. പത്തുവർഷം മുമ്പ് കുട്ടികളിൽ അഞ്ചുമുതൽ ഏഴു ശതമാനം വരെയായിരുന്നു മയോപ്പിയ. ഇപ്പോഴത് 20- 25 ശതമാനം വരെയായി.

കൊവിഡിനു ശേഷം മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാഴ്ച കുറവിന്റെ പ്രശ്നമുണ്ട്. നേത്രചികിത്സാ കേന്ദ്രത്തിൽ ശരാശരി പ്രതിദിനം പത്തോളം കുട്ടികളാണ് മയോപ്പിയ ലക്ഷണവുമായെത്തുന്നത്. കുട്ടികൾ വീട്ടിൽ സമയം ചെലവഴിച്ചതും ഓൺലൈൻ പഠനത്തിനും മറ്റും മൊബൈൽ, ടാബ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ചതും കാര്യങ്ങൾ വഷളാക്കി.

 രോഗബാധിതരിൽ ഏറെയും 21 മുതൽ 30 വയസ് വരെയുള്ളവർ. 60 ശതമാനം പുരുഷന്മാർ.

 60 ശതമാനം പേർക്ക് നേരിയ മയോപ്പിയ

 32 ശതമാനം പേർക്ക് മിതമായ മയോപ്പിയ

 8 ശതമാനം പേർക്ക് ഗുരുതരമായ മയോപ്പിയ

 രോഗതീവ്രതയ്ക്കനുസരിച്ച് കണ്ണിന്റെ നീളം, വിട്രിയസ് ചേംബറിന്റെ ആഴം, ആന്റീരിയർ ചേംബറിന്റെ ആഴം എന്നിവ വർദ്ധിക്കും. കോർണിയയുടെ ഘടനയിൽ മാറ്റം വരും.

 1.439 കോടി പേരിൽ 40.64 ലക്ഷം പേർക്ക് കാഴ്ചപ്രശ്നം

(ആർദ്രം, ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് പരിപാടിയായ 'ശൈലി"യുടെ രണ്ടാംഘട്ട സർവേ പ്രകാരം).


ഹ്രസ്വദൃഷ്ടിയെന്നാൽ

ദൂരെയുള്ള വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയാണ് ഹ്രസ്വദൃഷ്ടി (മയോപ്പിയ)​. കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശകിരണങ്ങൾ റെറ്റിനയിൽ പതിക്കുമ്പോഴാണ് വ്യക്തമായ കാഴ്ച ലഭിക്കുക. പ്രകാശം റെറ്റിനയ്ക്ക് മുന്നിലായി ഫോക്കസ് ചെയ്യുന്നതിനാൽ ദൂരക്കാഴ്ച മങ്ങും. കണ്ണിന്റെ നീളം കൂടുകയോ കോർണിയയുടെ വളവ് കൂടുതലാവുകയോ ചെയ്യുന്നതാണ് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL