SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

നിസാർ വയനാടിന് നാടിന്റെ യാത്രാമൊഴി

kkkio
അന്തരിച്ച ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം കമ്പളക്കാട് ടൗണിലെ അൻസാരിയ മദ്രസയിൽ പൊതുദർശനത്തിന് വച്ചപ്പോൾ

കമ്പളക്കാട് : ദുബായിൽ അന്തരിച്ച ഗായകൻ നിസാർ വയനാടിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. കമ്പളക്കാട് പള്ളിമുക്ക് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാത്രി 10.30ഓടെയാണ് കബറടക്കം നടത്തിയത്. സംഗീതപരിപാടിക്കായി ദുബായിലെത്തിയ നിസാർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന്‌റോഡ് മാർഗം കമ്പളക്കാട്ടെ വീട്ടിലെത്തിച്ചു. പിന്നീട് മൃതദേഹം കമ്പളക്കാട് ടൗണിലെ അൻസാരിയ മദ്രസയിൽ പൊതുദർശനത്തിന് വച്ചു. വേദികളിൽ നിസാറിനൊപ്പം പാടിയ കൊല്ലം ഷാഫി, താജുദ്ദീൻ വടകര, അൻസാർ കൂത്തുപറമ്പ്, സുറുമി വയനാട്, ഫൈസൽ എളേറ്റിൽ തുടങ്ങി ഒട്ടുമിക്ക മാപ്പിളപ്പാട്ട് ഗായകരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രാത്രി എട്ടരയോടെ മൃതദേഹം മദ്രസയിലെത്തിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പൊതുദർശനത്തിന്‌ശേഷം രാത്രി 9.30ഓടെ കമ്പളക്കാട് വലിയ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചു. തുടർന്ന് പള്ളിമുക്ക് വലിയ ജുമാ മസ്ജിദിലേക്ക്. കമ്പളക്കാട് വലിയ ജുമാമസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, പള്ളിമുക്ക് വലിയ ജുമാ മസ്ജിദ് ഖത്തീബ് നൗഫൽ ഫൈസി പറപ്പൂർ എന്നിവർ പ്രാർതഥനയ്ക്ക്‌ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL