കുന്ദമംഗലം: കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ എളേറ്റിൽ എം.ജെ ഹൈസ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് വടകരയും ജേതാക്കളായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ വി അനിൽ കുമാർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എ.കെ മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ ഷമീർ കുന്ദമംഗലം മുഖ്യാതിഥിയായി. ഡോ ഹിഷാം അബ്ദുള്ള, കെ ഷിബിൻ, ഇ.റിയാസ് റഹ്മാൻ, കെ ഷിബിൻ, കെ. അക്ഷയ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |