മുക്കം: സി.പി.എം കാരശ്ശേരി സൗത്ത് ലോക്കൽ കുടുംബസംഗമം മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും വയനാട് ജില്ലാ സെക്രട്ടറിയുമായ കെ.പി റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.എം ഹബീബ് അദ്ധ്യക്ഷത വഹിച്ചു. വി.കെ വിനോദ് ,അനൂപ് കക്കോടി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ എന്നിവർ പ്രസംഗിച്ചു.
മികച്ച അദ്ധ്യാപകർക്കുള്ള അവാർഡ് നേടിയ ജെയിംസ് ജോഷി, തിരക്കഥാകൃത്ത് ലിനീഷ് നെല്ലിക്കൽ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ആദരിച്ചു. കെ.പി ഷാജി സ്വാഗതവും അബ്ദുൽ ഹാരിഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |