രാമനാട്ടുകര: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മുൻ മേധാവിയും മുൻ ഡീനുമായ പ്രൊഫ. (ഡോ.) പി. കേളുവിന്, അദ്ദേഹത്തിന്റെ കീഴിൽ പി.എച്ച്.ഡി പൂർത്തിയാക്കിയ ശിഷ്യർ ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ ഗുരുപ്രണാമം അർപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ടി. മുഹമ്മദ് സലീം, ഡോ. അശോകൻ നൊച്ചാട്, ഡോ. ടി.എസ്. രാമചന്ദ്രൻ, ഡോ. നാരായണൻ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. പത്മനാഭൻ, ഡോ. ചന്ദ്രിക, ഡോ. ബാബു, ഡോ. സി.സേതു മാധവൻ, ഡോ. പ്രതിഭ തുടങ്ങിയ ശിഷ്യരും അദ്ധ്യാപക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |