മുക്കം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ സംഘടനയുടെ കേരള ഘടകത്തിൻ്റെ അർദ്ധവാർഷിക സമ്മേളനം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു. അഖിലേന്ത്യ പ്രസിഡന്റ് ഡോ. പി.സി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.പി.സെൽവൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫിസിയാട്രിസ്റ്റ് ഡോ.എൻ ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി. പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചയും ശിൽപ്പശാലയും നടത്തി. ഡോ.ടി.കെ. വാസുദേവൻ, ഡോ.ഹഫീസ ടാംടൺ, ഡോ. ടാനിഷ, ഡോ.സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.പി.ഷീഹാബുദ്ദീൻ, ഡോ.മുനീർ ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പായി തിരിച്ച് അടിയന്തര ചികിത്സ സംബന്ധമായ വർക്ക്ഷോപ്പും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |