SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

കാപ്പി കർഷകർക്ക് പ്രതീക്ഷ, കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതിയുമായി കോഫി ബോർഡും സംസ്ഥാന സർക്കാരും

coffi
കാപ്പിയിലെ പ്രതീക്ഷ...

കൽപ്പറ്റ: വയനാട് ജില്ലയിൽ കാപ്പി കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതിയുമായി കോഫി ബോർഡും സംസ്ഥാന സർക്കാരും. കൃഷി വകുപ്പിന്റെ കേര പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി ഒക്ടോബർ ഒന്നിനു നടക്കുന്ന രാജ്യാന്തര കാപ്പി ദിനാചരണത്തോടെ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കും.

പ്രതികൂല കാലാവസ്ഥയിൽ ചില വർഷങ്ങളിൽ ഉത്പാദന കുറവിനു കാരണമാകുന്നുണ്ട്. നിലവിലെ ഉത്പാദനം ഇരട്ടിയാക്കുന്നതിനും കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

സംസ്ഥാന കൃഷി വകുപ്പ്, കോഫി ബോർഡ്, ലോക ബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതി, നബാർഡ് എന്നിവയുടെ സഹായത്തോടെ അടുത്ത 10 വർഷത്തേക്കു കാപ്പി കൃഷി മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളാണ് ആവിഷ്‌ക്കരിക്കുക. കാപ്പി ദിനാചരണത്തോടനുബന്ധിച്ച് 29 ന് മാനന്തവാടിയിലും 30 ന് ബത്തേരിയിലും ഒക്ടോബർ ഒന്നിന് കൽപ്പറ്റയിലും പരിപാടികൾ നടത്തും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി മന്ത്രി ടി.സിദ്ദീഖിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൃഷി വകുപ്പ്, കേര പദ്ധതി, കോഫി ബോർഡ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്.പി.ഒ കൺസോർഷ്യം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.

വയനാട്ടിൽ 75,000 ൽ അധികം കാപ്പി കർഷകർ

65,000 ഹെക്ടർ സ്ഥലത്ത് കാപ്പി കൃഷി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദനം വയനാട്ടിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL