SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

വയനാട്ടിലേക്ക് വേണം ബദൽ ഗതാഗത സംവിധാനം

churam
ചുരം

മേ​പ്പാ​ടി​:​ ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ർ​ത്തി​വെ​ച്ച​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​കു​ന്നു.​ ​തു​ര​ങ്ക​പാ​ത​യ്‌​ക്കൊ​പ്പം​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ബ​ദ​ൽ​ ​റോ​ഡു​ക​ളും​ ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​വ​ശ്യം.​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​കോ​ഴി​ക്കോ​ട് ​ഭാ​ഗ​ത്തേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്ക് ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തെ​ ​മാ​ത്രം​ ​ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ ​അ​വ​സ്ഥ​യ്ക്ക് ​മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ​ ​സു​ര​ക്ഷി​ത​വും​ ​വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ​ ​ബ​ദ​ൽ​ ​ഗ​താ​ഗ​ത​ ​സം​വി​ധാ​നം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​നി​ല​വി​ലു​ള്ള​ ​റോ​ഡു​ക​ൾ​ക്ക് ​ബ​ദ​ലാ​യി​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​പാ​ത​ക​ൾ​ ​വി​ക​സി​പ്പി​ച്ചാ​ൽ​ ​അ​പ​ക​ട​ങ്ങ​ളോ​ ​മ​ണ്ണി​ടി​ച്ചി​ലോ​ ​മ​റ്റ് ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളോ​ ​മൂ​ലം​ ​പ്ര​ധാ​ന​പാ​ത​ ​ത​ട​സ്സ​പ്പെ​ട്ടാ​ലും​ ​വ​യ​നാ​ട് ​പൂ​ർ​ണ​മാ​യി​ ​ഒ​റ്റ​പ്പെ​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നാ​കും.​ ​
താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​വ​യ​നാ​ട്ടു​കാ​രു​ടെ​ ​നി​ത്യ​ജീ​വി​ത​ത്തെ​ ​ത​ന്നെ​ ​ബാ​ധി​ക്കു​ന്ന​ ​സ്ഥി​തി​യി​ലാ​യി.​ ​അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും​ ​ഉ​ത്സ​വ​ ​സീ​സ​ണു​ക​ളി​ലും​ ​ചു​ര​ത്തി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ടു​ങ്ങു​ന്ന​തും​ ​പ​തി​വാ​യി.​ ​വ​യ​നാ​ട്ടി​ലേ​ക്കു​ള​ള​ ​യാ​ത്ര​ ​പ​ല​ർ​ക്കും​ ​ദു​രി​ത​യാ​ത്ര​യാ​യി​ ​മാ​റു​ന്നു.​ ​വ​യ​നാ​ട്ടി​ലേ​ക്കു​ള്ള​ ​പ്ര​ധാ​ന​ ​പാ​ത​ക​ളി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​ഗ​താ​ഗ​ത​ക്കു​രു​ക്കും​ ​സ​ഞ്ചാ​രി​ക​ളെ​യും​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചു.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യാ​യ​ ​വ​യ​നാ​ട്ടി​ലെ​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ ​പു​റ​ത്തു​ള്ള​ ​വി​പ​ണി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​ഗ​താ​ഗ​ത​പ്ര​ശ്ന​വും​ ​ക​ർ​ഷ​ക​ർ​ക്കും​ ​തി​രി​ച്ച​ടി​യാ​കു​ന്നു.​ ​വ​യ​നാ​ട്ടി​ൽ​ ​ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ ​കാ​ർ​ഷി​ക​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ​ജി​ല്ല​യ്ക്ക് ​പു​റ​ത്തു​ള്ള​ ​വി​പ​ണി​ക​ളി​ൽ​ ​മെ​ച്ച​പ്പെ​ട്ട​ ​വി​ല​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ലും​ ​ഗ​താ​ഗ​ത​പ്ര​ശ്നം​ ​മൂ​ലം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നാ​കാ​ത്ത​ത് ​ക​ർ​ഷ​ക​രെ​യും​ ​വ്യാ​പാ​രി​ക​ളെ​യും​ ​ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.​ ​
യാ​ത്ര​ക്ലേ​ശ​ത്തി​ന്റെ​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​തം​ ​ആ​രോ​ഗ്യ​രം​ഗ​ത്താ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ ​രോ​ഗി​ക​ളെ​ ​ജി​ല്ല​യ്ക്ക് ​പു​റ​ത്തു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​കേ​ളേ​ജു​ക​ളി​ലേ​ക്കും​ ​വി​ദ​ഗ്ധ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും​ ​കൊ​ണ്ടു​പേ​കേ​ണ്ടി​വ​രു​മ്പോ​ൾ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​വ​ലി​യ​ ​ഭീ​ഷ​ണി​യാ​കു​ന്നു.​റോ​ഡ് ​അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ​അ​ടി​യ​ന്ത​ര​ ​ശു​ശ്രൂ​ഷ​ ​ആ​വ​ശ്യ​മു​ള്ള​വ​രെ​യും​ ​ഹൃ​ദ​യാ​ഘാ​തം​ ​പോ​ലു​ള്ള​ ​അ​ടി​യ​ന്ത​ര​ ​ചി​കി​ത്സ​ ​ആ​വ​ശ്യ​മാ​യ​ ​രോ​ഗി​ക​ളെ​യും​ ​സ​മ​യ​ത്ത് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​കാ​ത്ത​ ​സാ​ഹ​ച​ര്യം​ ​പ​ല​പ്പോ​ഴും​ ​ഉ​ണ്ടാ​കു​ന്നു.​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളെ​ ​ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രും​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ചു​രം​ ​ഇ​റ​ങ്ങ​ണം.​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ത്തി​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ളു​ന്ന​ ​യാ​ത്ര​ ​രോ​ഗി​ക​ളു​ടെ​ ​ജീ​വ​ന് ​ത​ന്നെ​ ​ഭീ​ഷ​ണി​യാ​കു​ന്നു.​ ​മ​ഴ​ ​ശ​ക്ത​മാ​യാ​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ,​ ​റോ​ഡ് ​ത​ക​ർ​ച്ച,​ ​മ​ര​ങ്ങ​ൾ​ ​വീ​ഴ​ൽ​ ​തു​ട​ങ്ങി​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ഗ​താ​ഗ​തം​ ​ത​ട​സ്സ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യം​ ​വ​യ​നാ​ട്ടി​ൽ​ ​പ​തി​വാ​ണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL