വടകര: വനിതാ ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ ചോറോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുത്തൻതെരു ഉദയ അങ്കണവാടിയിൽ പ്രസിഡൻ്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ചന്ദ്രൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ ക്ലാസ് എടുത്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിതകുമാരി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുശ്രീ സി.വി, വാർഡ് മെമ്പർ ലിനിത, കെ.പി. കരുണൻ, ശ്രീലത, ഷൈജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |