മുക്കം: ഗെയ്റ്റുംപടി- തിരുവമ്പാടി റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഒരിടവേളക്ക് ശേഷം യാത്രയാരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന സർവീസ് പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എം എൽ എ സി കെ കാസിമിന് നിവേദനം നൽകിയിരുന്നു. യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനല്ലൂർ അങ്ങാടിയിൽ സ്വീകരണം നൽകി. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കുമാരനല്ലൂരിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, വാർഡ് മെമ്പർ ജംഷിദ് ഒളകര എന്നിവർ ചേർന്ന് നിർവഹിച്ചു. ആബിദ് കുമാരനല്ലൂർ.ബഷീർ കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |