SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

march-
ചൂട്ട് മാർച്ചിൽ നിന്നും

മുക്കം: യു.ഡി.എഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് ചൂട്ട് മാർച്ച്‌ നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് എ.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ അഖിൽ പി.പി സ്വാഗതം പറഞ്ഞു, ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ പുഷ്ക്കിൻ അദ്ധ്യക്ഷത വഹിച്ചു. ശ്യാം കിഷോർ, റാഷിദ് കെ, അതുൽ എം, ആദർഷ്, വിബീഷ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അർജുൻ എന്നിവർ പ്രസംഗിച്ചു. മനീഷ് വട്ടോളി,സഞ്ജയ്, ആദിൻ സദൻ, ജ്യോതിഷ്, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷിജിൽ എം നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL