SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

സംരംഭകത്വ വർക്ക്‌ഷോപ്പ്

silpasala-
സംരഭകത്വ ശില്പശാലയിൽ നിന്നും

മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള എന്റർപ്രണർഷിപ്പ് ആന്റ് ഇന്നൊവേഷൻ ക്ലബും സംസ്ഥാന സർക്കാറിന് കീഴിലെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച 'ഐഡിയ ടു എം.വി.പി' സംരംഭകത്വ വർക്ക്‌ഷോപ്പ് ആരംഭിച്ചു. 10 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന ശില്പശാലയാണ് സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പാൾ ഡോ. അഷറഫ് കെ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി ജൈസൽ അദ്ധ്യക്ഷത വഹിച്ചു. എം.പി നിഷാദ് മോൻ, ഡോ. കെ.എം അബ്ദുൽ ലത്തീഫ്, ഡോ. ഇർഫാന പി.പി, ഡോ. ഇല്യാസ് പി.സി, ഡോ. ഫസ്‌ല പി എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL