മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം.എൽ .എ നടപ്പിലാക്കുന്ന ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻ.എം.എം.എസ് പരീക്ഷ പരിശീലനത്തിന് തുടക്കമായി. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
150 കുട്ടികൾക്ക് ഒന്നാം ഘട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ് ലൈനായും പരിശീലനം നൽകും. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളേയും എം എൽ എ സന്ദർശിച്ചു. തുടർന്ന് രക്ഷിതാക്കളുമായും എം.എൽ.എ സംവദിച്ചു. ടി.പി അബൂബക്കർ പദ്ധതി വിശദീകരണം നടത്തി. സുഹറ വഹാബ്, ഹനീഫ് മുഹമ്മദ്, ട്രീ കോ-ഓർഡിനേറ്റർമാരായ കെ.പി ജാബിർ, പി.യു. സാഹിർ, ഫാസിൽ കാരാട്ട്, നസീബ് ഉള്ളാട്ടിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |