കുറ്റ്യാടി: സർക്കാറിൻ്റെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായി കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ഉദ്ഘാടനം റവന്യു മന്ത്രി എ.പി അനിൽകുമാർ നിർവഹിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ എം എസ് മാധവികുട്ടി സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ, ടി.കെ മോഹൻദാസ്, കോരങ്ങോട്ട് മൊയ്തു, ശ്രീജേഷ് ഊരത്ത്, സബീന മോഹൻ, പി.കെ സുരേഷ്, സി.എൻ ബാലകൃഷ്ണൻ, വി.പി മൊയ്തു, വിനീത് നിട്ടൂർ, ഒ.വി ലത്തീഫ്ർ, സി.എച്ച് ഷരീഫ്, കെ.കെ പ്രസിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |