SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

പദ്ധതി ഉദ്ഘാടനവും അനുമോദനവും

kdy4
പറമ്പത്ത്കാവ് എ. എം.എൽ.പി സ്കൂളിൽ നടപ്പാക്കുന്ന എഡ്യൂറൈസ് -2027 അക്കാദമിക് പദ്ധതിയും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പറമ്പത്ത്കാവ് എ. എം.എൽ.പി സ്കൂളിൽ നടപ്പാക്കുന്ന എഡ്യൂറൈസ് -2027 അക്കാഡമിക് പദ്ധതിയും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹൈറുന്നിസ നാസർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അസ്സൈനാർ, ഷബ്‌ന സുനീർ, പി.ടി.എ പ്രസിഡന്റ് പി. ഷമീർ, പ്രധാന അധ്യാപിക സി.കെ. സുലൈഖ, പി. മുഹമ്മദ്‌, കെ.പി. അബ്ദുസ്സമദ്, കെ.കെ. റംല, എ.കെ. ഖാദർ, കെ. അബ്ദുൽ മജീദ്, കെ. അബ്ദുറസക്, ഷാഫി ചുണ്ടപ്പുറം, ഇ.ടി. അഷ്‌റഫ്‌ പ്രസംഗിച്ചു. സ്കൂൾ മാനേജർ കെ.എ. റഹീം സ്വാഗതവും ഫസൽ ആവിലോറ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL