കോഴിക്കോട്: സീനിയർ ചേംബർ ഇന്റർനാഷണൽ കോഴിക്കോട് മെട്രോലീജിയൻ ഗ്രന്ഥശാല ദിനം എസ് കെ പൊറ്റക്കാട് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ആചരിച്ചു. നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. ജയപ്രശാന്ത് ബാബു വിദ്യാലയത്തിലെ ലൈബ്രറിക്ക് പി.സി. സുലോചന ടീച്ചർ രചിച്ച കഥാ പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ഗീത അദ്ധ്യക്ഷയായി. മെട്രോ സെക്രട്ടറി രാജേഷ് പി മാങ്കാവ്. അദ്ധ്യാപകരായ ഷൈജു.വി, അജി ആർ, ജയശ്രീ പി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ആയിഷ റാഫില, ആദികേശ്, അഭിനവ്, കിരൺ കലേഷ് എന്നിവർ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |