കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഇരുപത്തിനാലാം വാർഡ് സംഘടിപ്പിച്ച പ്രതിഭാ സംഗമം എം.എ.റസാക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. സംജിത്ത്, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ഷംസിറ ഷമീർ, ശ്രീബ പുൽക്കുന്നുമ്മൽ, കെ. മിന്നത്ത്,ബിജു പുതക്കണ്ടി, ഒ.ഉസ്സയിൻ, ഫാത്തിമ ജസ്ലിൻ, ഒ.കെ. ഷൗക്കത്തലി, ടി.പി. നിധീഷ്, കെ.കെ.ഷമീൽ, അഡ്വ.ഷൈജു, കെ. അരുൺലാൽ, സി.രജീഷ്, സുബ്രഹ്മണ്യൻ കോണിക്കൽ, ഒ.എം. റഷിദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികൾ, പുനൂർ പുഴ ശുചീകരണ പ്രവർത്തകർ, വിവിധ തലങ്ങളിൽ കഴിവ് തെളിച്ചവർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |