കുന്ദമംഗലം: അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ‘ലീഡർഷിപ്പ് എക്സലൻസ് ഫോർ അക്കാഡേമിക് ഡെവലപ്‌മെന്റ്’ (ലീഡ് 2026) എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം എൻ.ഐ.ടി കാലിക്കറ്റിൽ തുടക്കമായി. ഐ.ഐ.എം ട്രിച്ചി ഇൻ-ചാർജ് ഡയറക്ടർ പ്രൊഫ. ഗോഡ്‌വിൻ ടെന്നിസൺ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
ഐ.ഐ.ടി ഡൽഹി ഡയറക്ടർ പ്രൊഫ. രംഗൻ ബാനർജി, പ്രൊഫ. സുധീർ ജെയിൻ, പ്രൊഫ. സുഭാസിസ് ചൗധരി, പ്രൊഫ. സജി ഗോപിനാഥ്, പ്രൊഫ. എൻ.വി. വർഗ്ഗീസ്, പ്രൊഫ. കണ്ണൻ മൗദ്ഗല്യ, പ്രൊഫ. ജയശങ്കരൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |