കൽപ്പറ്റ: സംസ്ഥാനത്തെ കാപ്പി കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പുഴമുടിയിൽ കാർബൺ ന്യൂട്രൽ കാേഫി പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. കൽപ്പറ്റയ്ക്കടുത്ത പുഴമുടിയിൽ 8.92 കോടി രൂപയ്ക്ക് സർക്കാർ വില കൊടുത്ത് വാങ്ങിയ ഇരുപതേക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിക്കുക. കൽപ്പറ്റ ഗവ.കോളേജ് -പുഴമുടി പാതയോട് ചേർന്നാണ് സ്ഥലം. 112 കോടി രൂപ കിഫ്ബി ഫണ്ടിലാണ് നിർമ്മാണ പ്രവൃത്തി. ഇതിനുളള ടെൻഡർ വെളളിയാഴ്ച തുറക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടെൻഡർ ക്ഷണിച്ചത്. ഇടതുമുന്നണി സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. കേരള കോഫി ലിമിറ്റഡാണ് നിർവഹണ ഏജൻസി. കോഫി പാർക്ക് സ്ഥാപിക്കൽ, ക്ളൈമറ്റ് കോഫി ഉൽപ്പാദനം, കാപ്പി ബ്രാൻഡ് ചെയ്യൽ എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി രൂപീകരിച്ചത്. കോഫി ലിമിറ്റഡ് കമ്പനി തയ്യാറാക്കി സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡി.പി.ആർ.) അംഗീകരിച്ചുകൊണ്ടാണ് കിഫ്ബി തുക അനുവദിച്ചത്. പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2025ലെ ബജറ്റിൽ സർക്കാർ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 1.5 കോടി വിനിയോഗിച്ച് കാപ്പി കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പാക്കി. കാർബൺ ന്യൂട്രൽ കാപ്പി ഉത്പ്പാദനത്തിൽ പരിശീലനം നൽകി. ഇതിനുളള തൈകൾ വിതരണം ചെയ്തു.
പാർക്കിന്റെ ലക്ഷ്യം
ശാസ്ത്രീയമായ കാപ്പി കൃഷി, സംസ്ക്കരണം, ഉത്പ്പന്ന നിർമ്മാണം, വിപണനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |