കോഴിക്കോട്: മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ ഏഷ്യൻ ഗെയിംസിനെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. പ്രൊഫ. എം.സി.വസിഷ്ഠാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനം എം.എസ്.എസ്. സ്കൂൾ സെക്രട്ടറി എ.പി.കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ അൻപഞ്ചോളം പോസ്റ്ററുകളുണ്ടായിരുന്നു. 1951 ഡൽഹി മുതൽ 2026 വരെയുള്ള വിവിധ ഏഷ്യൻ ഗെയിംസുകളുടെ ചരിത്രം, വിവിധ ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യയ്ക്ക് നേട്ടങ്ങൾ സമ്മാനിച്ച കായികാതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച നഗരങ്ങൾ, രാജ്യങ്ങൾ എന്നീ വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രദർശനം.വൈസ് പ്രിൻസിപ്പൽ സുജ സി., അക്കാദമിക് കോഓർഡിനേറ്റർ താര എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |