കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സിവിൽസ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് രാവിലെ പത്തിന് എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിക്കും. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. സബിത സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് സ്മിജ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. സതീശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ സജീഷ് നാരായണൻ, വി.പി മനോജ്, ജില്ലാ സെക്രട്ടറി ആർ.എം രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |