കൊടുവള്ളി : പറമ്പത്ത്കാവ് എ. എം.എൽ.പി സ്കൂളിൽ നടപ്പാക്കുന്ന എഡ്യൂറൈസ് -2027 അക്കാദമിക് പദ്ധതിയും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹൈറുന്നിസ നാസർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അസ്സൈനാർ, ഷബ്‌ന സുനീർ, പി.ടി.എ പ്രസിഡന്റ് പി. ഷമീർ, പ്രധാനദ്ധ്യാപിക സി. കെ. സുലൈഖ, പി.ഇ.എസ് പ്രസിഡന്റ് പി. മുഹമ്മദ്, സൗഹൃദം ഗ്രൂപ്പ് ചെയർമാൻ കെ.പി. അബ്ദുസ്സമദ്,കെ.കെ. റംല, എ.കെ. ഖാദർ,കെ. അബ്ദുൽ മജീദ്, കെ. അബ്ദുറസക്, ഷാഫി ചുണ്ടപ്പുറം, ഇ. ടി.അഷ്‌റഫ് പ്രസംഗിച്ചു. സ്കൂൾ മാനേജർ കെ.എ. റഹീം സ്വാഗതവും ഫസൽ ആവിലോറ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |