മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന 'എന്റെ മുക്കം' സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ് കേണൽ റീനൂപ് മുഖ്യാതിഥിയായി. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു. കെ.പി, റാഷിദ് കുന്നത്ത്, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ഷഫീഖ് മാടായി, ഗിരിജ. വി, ബബിത മനോജ്, എന്റെ മുക്കം പ്രസിഡന്റ് ജാബിർ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി എ.കൃഷ്ണഗോപാൽ സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ മജീദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |